കൊച്ചി (Kochi) : വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പിൽ അജ്മൽ (Ajmal in Thaniparam) (27), വൈലോപ്പിള്ളി വീട്ടിൽ മഹാദേവ് (Mahadev at Vailoppilly house) (25), തുരുത്തുങ്കൽ ആദർശ് (Thuruthungal Adharsh (23) എന്നിവരെയാണ് മുനമ്പം പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ചെറായി ദേവസ്വം നടക്ക് വടക്കുഭാഗത്തു വച്ച്, ചെറായിയിലെ വീട്ടിൽനിന്ന് ചെറായി ദേവസ്വംനട ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന യുവതിയോട് ലിഫ്റ്റ് വേണമോയെന്ന് ചോദിച്ച് കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് പരാതി.