- Advertisement -
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർഥി തീവണ്ടി ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. പുലർച്ചെ 1.10ഓടെ ഗാന്ധിറോഡ് മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിലായിരുന്നു അപകടം. ട്രാക്കിലൂടെ സ്കൂട്ടർ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ തീവണ്ടി ഇടിക്കുകയായിരുന്നു. രണ്ട് പേർ സ്കൂട്ടറിൽ ഉണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ട്രാക്കിൽ കയറുന്ന സമയത്ത് ട്രെയിൻ കണ്ട് പുറകിലിരുന്ന ആൾ ചാടി മാറുകയായിരുന്നു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്. ഇടിച്ച് 100 മീറ്ററോളം സ്കൂട്ടർ ട്രെയിൻ വലിച്ചു കൊണ്ടുപോയതായും ദൃക്സാക്ഷികൾ പറഞ്ഞു.