സ്കൂട്ടർ ബസിനടിയിൽപ്പെട്ട് ബി ഫാം വിദ്യാർഥിനി മരിച്ചു

Written by Web Desk1

Published on:

കോഴിക്കോട്: താമരശേരി ചുരത്തിൽ സ്കൂട്ടർ ബസിനടിയിൽ പെട്ട് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു അപകടം. ഇന്ന് പുലർച്ചെയാണ് മരിച്ചത്. കൂടെ യാത്ര ചെയ്ത പുനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്.

കെ എം സി ടി മെഡിക്കൽ കോളേജിലെ ബി ഫാം വിദ്യാർത്ഥിനികളാണ് ഇരുവരും. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കാർ തട്ടുകയായിരുന്നു. താമരശേരിയിലേക്ക് പോയിരുന്ന ബസിന് മുന്നിലേക്കാണ് ഇരുവരും വീണത്. അപകടം വരുത്തിയ കാർ നിർത്താതെ പോയി. ഇരുവരേയും ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സാരമായി പരിക്കേറ്റ ഫാത്തിമ മിൻസിയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

See also  തൃശ്ശൂർ ലോക്സഭാ മണ്ഡലം; വികസന പ്രവർത്തനങ്ങൾക്ക് 15 കോടിയുടെ ഭരണാനുമതി

Related News

Related News

Leave a Comment