Thursday, April 3, 2025

കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

Must read

- Advertisement -

കോഴിക്കോട്: എൻഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശിയായ യേഗേശ്വർ നാഥ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ ഹോസ്റ്റലിന്‍റെ ഏഴാം നിലിയിൽ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മൂന്നാം വർഷ മെക്കാനിക്കൽ എൻജിനിയർ വിദ്യാർഥിയായിരുന്നു യോഗേശ്വർ നാഥ്. ബിടെക് പരീക്ഷകൾ ഇന്നലെയാണ് അവസാനിച്ചത്. ആത്മഹത്യക്ക് മുൻപ് വീട്ടിലേക്ക് മെസേജ് അയച്ചതായി എൻഐടി അധികൃതർ പറഞ്ഞു. എൻഐടിയിൽ സമീപ കാലത്ത് നടപ്പാക്കിയ നിയന്ത്രണങ്ങൾ വിദ്യാർഥികളെ സമ്മർദത്തിലാക്കിയിരുന്നതായി ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ അധ്യയന വർഷം മാത്രം ഇവിടെ 4 കുട്ടികളാണ് ആത്മഹത്യ ചെയ്തത്.

See also  ഗ്രേഡ് എസ്‌ഐ തൂങ്ങി മരിച്ച നിലയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article