കോഴിക്കോട് (Calicut) : സിപിഎം നേതാവ് എ പ്രദീപ് കുമാര്‍ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറി. നിയമനം സംബന്ധിച്ച് ഉത്തരവിറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. (CPM leader A Pradeep Kumar has been appointed as the Prime Minister’s Private Secretary. Chief Minister Pinarayi Vijayan has directed to issue an order regarding the appointment.) കോഴിക്കോട് മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന സമിതിയംഗവുമാണ് പ്രദീപ് കുമാര്‍. സിപിഎമ്മിലെ സൗമ്യമുഖവും ജനകീയനുമായ നേതാവാണ്. രണ്ട് ടേം നിബന്ധനയെ തുടര്‍ന്നാണ് ഇത്തവണ മത്സര രംഗത്ത് നിന്നും മാറി നിന്നത്.
1964ൽ ഗോപാലകൃഷ്ണക്കുറിപ്പിന്റെയും കമലാക്ഷിയുടെയും മകനായി ചേലക്കാടാണ് പ്രദീപ് കുമാറിന്റെ ജനനം. എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു.
ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. മൂന്നു തവണ എംഎൽഎയായി. കോഴിക്കോട് നോർത്തിൽനിന്നു തുടർച്ചയായി രണ്ടു തവണ നിയമസഭയിലെത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെകെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം.