Saturday, April 5, 2025

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

Must read

- Advertisement -

കാസര്‍കോട് (Kasaragod) : ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി (9th class student) ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. അംഗഡിമൊഗര്‍ പെര്‍ളാടത്തെ അബ്ദുള്ള (Abdullah of Angadimogar Perladam) യാണ് മരിച്ചത്.കുമ്പള ടൗണില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കായിരുന്നു അപകടം. ബസ് സ്റ്റാന്‍ഡില്‍ വച്ച് റോഡ് മുറിച്ച് കടക്കവെ അബ്ദുള്ളയെ വിദ്യാര്‍ത്ഥി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറയുന്നു.

See also  അട്ടിമറി ശ്രമം? തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article