കോഴിക്കോട് (Calicut) : കോഴിക്കോട് കാരശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സിൽ എക്സൈസിന്‍റെ മിന്നൽ പരിശോധന. (Excise conducts a lightning inspection at the quarters where workers from other states live in Karassery, Kozhikode.) പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം അടക്കം പരിശോധിക്കുന്നതിനായാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്.
തുടര്‍ന്ന് വാടക കെട്ടിടത്തിലെ മുറികളിൽ പരിശോധന നടത്തിയപ്പോഴാണ് ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തത്. അരി സൂക്ഷിച്ചിരുന്ന ഭരണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ബ്രൗണ്‍ ഷുഗര്‍. ഭരണിയിലെ പൊതി തുറന്ന് പരിശോധിച്ചപ്പോഴാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്. ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ക്കുള്ളിലാണ് ബ്രൗണ്‍ ഷുഗര്‍ സൂക്ഷിച്ചിരുന്നത്. അരിയും ചെറിയ കുപ്പികളും ചേര്‍ത്ത് പൊതിഞ്ഞ കവര്‍ ഭരണിക്കുള്ളിലാണ് ഒളിപ്പിച്ചുവെച്ചിരുന്നത്. വീടിനുള്ളിലെ ബാഗുകള്‍ക്കുള്ളിൽ നിന്നും സമാനമായ ചെറിയ കുപ്പികള്‍ കണ്ടെടുത്തു.