ബാംഗളൂർ (Bangalur) : ചാമരാജ് നഗറിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. (A newborn baby was found abandoned in Chamaraj Nagar.) 10 മുതൽ 15 വരെ ദിവസം മാത്രം പ്രായമായ പെൺകുട്ടിയെയാണ് ഹാരവെ ഹൊബ്ലിയിലെ തമദഹള്ളി- സഗറെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്.
വഴിയാത്രക്കാരനായ പരമേശ് എന്നയാൾ കുഞ്ഞിനെ കണ്ടെത്തി ഉടൻ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. കുഞ്ഞിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി ചാമരാജ് നഗറിലെ മാതൃശിശു ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മൂന്നു കുട്ടികളുൾപ്പെടെ അഞ്ചംഗ കുടുംബത്തെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.
അഹമ്മദാബാദിനടുത്തുള്ള ബാവ്‌ലയിലുള്ള ഫ്ലാറ്റിനുള്ളിലാണ് വിഷ ദ്രാവകം കഴിച്ച നിലയിൽ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഓട്ടോ ഡ്രൈവറായ വിപുല്‍ കാഞ്ചി വാഗേല (34), ഭാര്യ സോണല്‍ വാഗേല (26), പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍, 8 വയസ്സുള്ള ഒരു മകന്‍ എന്നിവരാണ് മരിച്ചത്.
അഹമ്മദാബാദ് ജില്ലയിലെ ധോല്‍ക്ക സ്വദേശികളാണ് ഇവർ. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.