Saturday, April 5, 2025

പ്രഭാത സവാരിക്ക് പോകാൻ ഷൂസിട്ട മധ്യവയസ്‌കനെ ഷൂസിനുള്ളിൽ കിടന്ന വിഷപ്പാമ്പ് കടിച്ചു….

Must read

- Advertisement -

പാലക്കാട് (Palakkad) : പാലക്കാട് മധ്യവയസ്കനെ ഷൂസിനുള്ളിൽ കിടന്ന പാമ്പിൻ്റെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് ചേപ്പുള്ളി വീട്ടിൽ കരിമിനാണ് (48) പാമ്പിൻ്റെ കടിയേറ്റത്. അതിരാവിലെ സ്ഥിരമായി നടക്കാൻ പോകുന്നയാളാണ് കരിം.

ഇന്ന് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം വീടിൻ്റെ മുൻവശത്ത് സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസ് ധരിക്കാൻ ശ്രമിച്ചിരുന്നു. ഈ ഷൂസിനകത്താണ് വിഷപ്പാമ്പ് കിടന്നത്. പരിക്കേറ്റ കരിമിനെ പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിമണ്ഡലി ഇനത്തിൽ പെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം. ഇവയുടെ കടിയേറ്റാൽ രക്തസ്രാവം, വൃക്കയ്ക്ക് തകരാറും ചിലപ്പോൾ മരണവും പോലും സാധാരണമാണ്.

See also  അനുമതിയില്ലാതെ ഭാര്യയുടെ സ്വർണം പണയം വച്ചു; ഭർത്താവിന് ആറുമാസം തടവും അഞ്ചു ലക്ഷം രൂപ പിഴയും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article