സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതി ഇന്ന് ചെറിയ പെരുന്നാള്‍…

Written by Web Desk1

Published on:

കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. ശവ്വാല്‍ പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചതോടെയാണ് ആഘോഷത്തിന് തുടക്കമായത്. വിവിധയിടങ്ങളില്‍ നടക്കുന്ന ഈദ് ഗാഹുകള്‍ക്ക് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും. (Eid al-Fitr 2024 celebrations today Kerala)

പുണ്യങ്ങളുടെ പൂക്കാലമായ ശഹ്‌റു റമളാന് വിട. ഇനി ആഘോഷത്തിന്റെ ചെറിയ പെരുന്നാള്‍. തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മൈലാഞ്ചി മൊഞ്ചും അത്തറിന്റെ ഗന്ധവും പുത്തന്‍ പുടവകളുമായി വിശ്വാസികള്‍ പെരുന്നാള്‍ നിറവിലാണ്. വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി പ്രിയപ്പെട്ടവരെ സല്‍ക്കരിക്കുന്നതിന്റെയും സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന്റെയും നാള്‍ കൂടിയാണ് പെരുന്നാള്‍. വ്രത ശുദ്ധിയിലൂടെ ആര്‍ജിച്ചെടുത്ത നന്മയും ക്ഷമയും നഷ്ടപ്പെടാതെ വേണം ആഘോഷങ്ങളെന്ന് മതപണ്ഡിതര്‍ ഉപദേശിക്കുന്നു.

See also  വീണ്ടും കോളറ? തിരുവനന്തപുരത്ത് മരിച്ച യുവാവിനു കോളറയെന്ന് സംശയം…

Leave a Comment