Friday, April 4, 2025

കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : കൊച്ചുവേളിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. ഇന്‍ഡസ്ട്രിയല്‍ ഫാക്ടറിക്ക് അടുത്തുള്ള സൂര്യ പാക്‌സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.

പ്ലാസ്റ്റിക് റീ സൈക്ലിങ് ചെയ്യുന്ന സ്ഥാപനത്തിലേയ്ക്കുള്ള അസംസ്കൃതവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ് തീ പടർന്നത് എന്നാണ് വിവരം. പുലർച്ചെ 3.30യോടെയാണ് തീപ്പിടിത്തം ഉണ്ടായത് എന്നാണ് സമീപവാസികൾ വ്യക്തമാക്കുന്നത്. സ്ഥാപനത്തിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ ആറ് മണിക്കുള്ളിൽ തീ അണയ്ക്കാൻ സാധിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഈ സ്ഥാപനത്തിന് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസം കൂടി നൽകിയിരുന്നതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.

See also  കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് വയനാട്ടിലേക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article