ഗുരുവായൂരിൽ വിവാഹിതയായശേഷം വധു നിര്‍ധനയായ യുവതിക്ക് വിവാഹസമ്മാനമായി നല്‍കിയത് അഞ്ചു പവന്‍ സ്വര്‍ണവും നാലരലക്ഷം രൂപയും. (After getting married in Guruvayur, the bride gave a poor young woman five gold pieces and four and a half lakh rupees as a wedding gift.) എറണാകുളം വൈപ്പിന്‍ സ്വദേശി മണിക്കുട്ടന്‍-ശാരി ദമ്പതിമാരുടെ മകള്‍ ഡോ. ഐശ്വര്യയുടെ വിവാഹമായിരുന്നു ബുധനാഴ്ച ഗുരുവായൂരില്‍. ആലപ്പുഴ സ്വദേശി ശംഭുവാണ് വരന്‍.
താലികെട്ട് കഴിഞ്ഞയുടന്‍ എറണാകുളം ഫാക്ട് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യുവതിക്കാണ് സഹായം നല്‍കിയത്. ഇവരുടെ വിവാഹം ഓഗസ്റ്റ് 17-നാണ്. പാലക്കാട് ദയ ചാരിറ്റബിള്‍ട്രസ്റ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് വിവാഹത്തിന് പ്രയാസം നേരിടുന്ന നിര്‍ധനയുവതിയുടെ കഥ ഐശ്വര്യ അറിയുന്നത്.
തന്റെ വിവാഹം ഗുരുവായൂരില്‍ 23-ന് നടക്കുന്നുവെന്നും യുവതിക്ക് വിവാഹ സഹായം നല്‍കാന്‍ തയ്യാറാണെന്നും ഐശ്വര്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ മറുപടി കുറിച്ചു. ദയ ട്രസ്റ്റ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഐശ്വര്യയുടെ അമ്മ ശാരി, അഞ്ചു പവന്‍ സ്വര്‍ണവും വസ്ത്രവും മറ്റും വാങ്ങാന്‍ നാലര ലക്ഷം രൂപയുടെ ചെക്കും കൈമാറി.