തിരുവനന്തപുരം (Thiruvananthapuram) : ആക്കുളം പാലത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. മദ്യലഹരിയില്‍ യുവ ഡോക്ടർമാര്‍ ഓടിച്ച ജീപ്പിടിച്ച് ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (The accident took place at Akkulam bridge this morning. A man died after being hit by a jeep driven by young doctors under the influence of alcohol. A seriously injured person was admitted to the Medical College Hospital.)
ഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ചായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ജീപ്പ് നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഇവരെ ഉടന്‍ തന്നെ മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു. ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ട് വ്യത്യസ്ത ആശുപത്രികളിലെ ഡോകര്‍മാരാണ് ജീപ്പിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന യുവ ഡോക്ടര്‍മാര്‍ മദ്യലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ തുമ്പ പോലീസ് കേസെടുത്തു. ഡോ. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. ഡോ. അതുലിന്റെ അമ്മയുടെ പേരിലുള്ളതാണ് വാഹനം. അപകടത്തില്‍പ്പെട്ട ഇരുവരും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരാണ്.