Thursday, April 3, 2025

പത്തനംതിട്ടയിൽ എ. കെ. ആന്റണി പ്രചരണത്തിന് ഇറങ്ങുമോ??

Must read

- Advertisement -

കൊച്ചി : പത്തനംതിട്ട മണ്ഡലത്തിൽ എകെ ആന്റണി പ്രചാരണത്തിന് ഇറങ്ങുമോയെന്ന് അറിയില്ലെന്ന് രമേശ് ചെന്നിത്തല. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറിയ ശേഷം ആന്റണി ആകെ യാത്ര ചെയ്യുന്നത് കെപിസിസി ആസ്ഥാനത്തേക്ക് മാത്രമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആരോഗ്യപരമായ കാരണങ്ങൾ കൂടി കണക്കിലെടുത്താണ് ആ തീരുമാനം. തന്റെ പുസ്തക പ്രകാശനത്തിനു പോലും ആന്റണി വന്നിരുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥിയായി അനിൽ ആന്റണി മത്സരിക്കുന്നതിനാൽ എകെ ആന്റണി മണ്ഡലത്തിൽ പ്രചരണത്തിനെത്തും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ മകൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചതു കൊണ്ടുമാത്രമാണ് അവിടേക്ക് ആന്റണി പോയതെന്നും ചെന്നിത്തല സൂചിപ്പിച്ചു. പൊതുപരിപാടികളിൽ പോലും ആന്റണി പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിൽ പ്രചരണത്തിന് അദ്ദേഹം ഇറങ്ങുമോയെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതെസമയം പത്തനംതിട്ടയിൽ പ്രചരണം ശക്തമായി നടത്താനാണ് അനിൽ ആന്റണിയുടെ നീക്കം. വരുംദിവസങ്ങളിൽ കൂടുതൽ മികച്ച രീതിയിൽ പ്രചരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ദേശീയതലത്തിൽ തന്നെ അഞ്ച് സീറ്റിൽ ഒതുങ്ങുമെന്നും അദ്ദേഹം പ്രസ്താവിച്ചു. കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പങ്കെടുത്ത പ്രചാരണ പരിപാടി പത്തനംതിട്ടയിൽ അനിൽ ആന്റണിയുടേതായിരുന്നു. പ്രചരണത്തിന് എ കെ ആന്റണി ഇറങ്ങിയാൽ അത് ദേശീയതലത്തിൽ തന്നെ വാർത്തയായി മാറും. ഈ താൽപ്പര്യം ബിജെപിക്കുണ്ട് എന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. ഇക്കാരണത്താൽ തന്നെ ആന്റണിയെ രംഗത്തിറക്കാതിരിക്കാനാണ് കോൺഗ്രസ് ശ്രദ്ധിക്കുകയെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.

See also  ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article