വിഷുവിന് മുൻപ് 2 ഗഡു പെൻഷൻ കൂടി; മുഖ്യമന്ത്രി

Written by Taniniram1

Published on:

തിരുവനന്തപുരം : വിഷുവിന് മുൻപായി 2 ഗഡു സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ (Pension) വിതരണം ചെയ്യുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. നിലവിൽ ഒരു ഗഡുവിന്റെ വിതരണമാണ് നടന്നു കൊണ്ടിരിക്കുന്നത്. നിലവിലെ ഗഡുവിനൊപ്പം 3,200 രൂപ കൂടി ലഭിക്കുന്നതോടെ ഈ ആഘോഷകാലത്ത് പെൻഷൻ ഗുണഭോക്താക്കളിലേയ്ക്ക് 4,800 രൂപ എത്തിച്ചേരും. ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മ‌സ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. സംസ്ഥാനത്തിന് അവകാശപ്പെട്ട നികുതി വിഹിതവും പല കേന്ദ്ര പദ്ധതികളുടെയും വിഹിതങ്ങളും ചെലവാക്കൽ ശേഷിക്ക് മുകളിൽ വന്ന അനധികൃത നിയന്ത്രണങ്ങളും മൂലമാണ് പെൻഷൻ വിതരണത്തിൽ തടസ്സമുണ്ടായതെന്ന് മുഖ്യമന്ത്രി സമൂഹ മാധ്യമ കുറിപ്പിൽ പറഞ്ഞിരുന്നു.

See also  പൊന്മുടിയില്‍ നിന്ന് മടങ്ങിയ സഞ്ചരികളുടെ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു…

Related News

Related News

Leave a Comment