മൂന്നാറിലെ ജനവാസമേഖലയിൽ കടുവക്കൂട്ടം…

Written by Web Desk1

Updated on:

ഇടുക്കി (Idukki) : മൂന്നാറിലെ ജനവാസമേഖലയിൽ കടുവക്കൂട്ടം ഇറങ്ങി. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകൾ ഇറങ്ങിയത്. തേയിലത്തോട്ടത്തിന് സമീപത്ത് കൂടെ കടന്ന് പോകുന്ന കടുവകളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തോട്ടം തൊഴിലാളികളാണ് കടുവക്കൂട്ടത്തെ കണ്ടത്. ഇതോടെ പരിഭ്രാന്തരായിരിക്കുകയാണ് പ്രദേശവാസികൾ. കഴിഞ്ഞ വർഷം അവസാനം ഇവിടെനിന്ന് ഒരു കടുവയെ പിടികൂടിയിരുന്നു. ഒരു വർഷത്തിനിടെ നൂറിലധികം വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണമെന്നും കടുവകളെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നും തോട്ടം തൊഴിലാളികൾ ആവശ്യപ്പെടുന്നു.

See also  സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ വിചാരണ ; ‘പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ല, വിദ്യാർത്ഥികൾ ഭയന്നു’…

Related News

Related News

Leave a Comment