Wednesday, June 4, 2025

സ്കൂളിലേക്ക് പോകാൻ ഒരുങ്ങിയിരുന്ന ബാലിക ഓടയിൽ വീണ് മരിച്ചു…

പന്മന കളരി തളിയാഴ്ചയില്‍ വെച്ചാണ് അപകടമുണ്ടായത്. ഒന്നരമാസം മുമ്പ് മുത്തച്ഛന്റെയും മുത്തശിയുടെയും കുടുംബ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ബാലിക. വീടിന് സമീപമുള്ള ഓടയുടെ സ്ലാബില്‍ കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഓടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്ലാബില്ലാത്ത ഓടയിലേക്ക് അക്ഷിക വീഴുകയായിരുന്നു.

Must read

- Advertisement -

കൊല്ലം (Kollam) : പുതിയ അധ്യയന വര്‍ഷം സ്‌കൂളില്‍ പോകാന്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയ ബാലിക ഓടയില്‍ വീണ് മരിച്ചു. (The girl, who had completed all her preparations to go to school for the new academic year, fell into a drain and died.) കൊല്ലം കൊട്ടാരക്കര പാലവിളയില്‍ അനീഷ്-രശ്മി ദമ്പതികളുടെ മകള്‍ അക്ഷിക (നാലര) ആണ് മരിച്ചത്.

പന്മന കളരി തളിയാഴ്ചയില്‍ വെച്ചാണ് അപകടമുണ്ടായത്. ഒന്നരമാസം മുമ്പ് മുത്തച്ഛന്റെയും മുത്തശിയുടെയും കുടുംബ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ബാലിക. വീടിന് സമീപമുള്ള ഓടയുടെ സ്ലാബില്‍ കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഓടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്ലാബില്ലാത്ത ഓടയിലേക്ക് അക്ഷിക വീഴുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ ഓടയിലിറങ്ങി തിരച്ചില്‍ ആരംഭിച്ചു. വീണ സ്ഥലത്ത് നിന്നും മുന്നൂറ് മീറ്റര്‍ മാറിയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

See also  കെ.മുരളീധരന്‍റേത് മാന്യമായ ഒരു തോൽവിയല്ല, വേദനയുണ്ട്; പദ്മജ വേണുഗോപാല്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article