Saturday, April 5, 2025

വിദേശ വിനോദ സഞ്ചാരിക്ക് കടലിൽ ദാരുണാന്ത്യം

Must read

- Advertisement -

തിരുവനന്തപുരം (Thirunananthapuram) : വർക്കല പാപനാശം ബീച്ചി (Varkala Papanasham Beach)ൽ സർഫിങ്ങിനിടെ വിദേശ വിനോദ സഞ്ചാരി (Foreign tourist) ക്ക് ദാരുണാന്ത്യം. റോയ് ജോൺ (55) (Roy John (55)) എന്നയാളാണ് മരിച്ചത്. ശക്തമായ തിരയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ലൈഫ് ഗാർഡും പൊലീസും ചേർന്നാണ് റോയ് ജോണിനെ വെള്ളത്തിൽ നിന്നെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബ്രിട്ടീഷ് പൗരനാണ് റോയ് ജോൺ.

അടുത്തിടെ ടൂറിസം വകുപ്പ് വർക്കലയിൽ ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവെൽ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും 65ലേറെ മത്സരാർത്ഥികളായിരുന്നു പങ്കെടുത്തത്.അണ്ടർ 16 ആൺകുട്ടികൾ,ഓപ്പൺ കാറ്റഗറി പുരുഷ, വനിതാ വിഭാഗങ്ങളിലായിരുന്നു മത്സരം.

See also  വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തി, പിന്നാലെ വൈദ്യുതി പോയി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article