Wednesday, April 2, 2025

സഹോദരി സ്‌കൂള്‍ വിട്ട് വരുന്നത് കണ്ട് ഓടിയ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

Must read

- Advertisement -

കല്‍പ്പറ്റ (Kalpatta) : വയനാട്ടില്‍ അഞ്ച് വയസുകാരന്‍ സ്‌കൂള്‍ ബസ് ഇടിച്ചു മരിച്ചു. പള്ളിക്കുന്ന് മൂപ്പന്‍കാവില്‍ പുലവേലില്‍ ജിനോ ജോസിന്റെയും അനിത (Anita of Gino Jose and Pulavelil in Pallikunnu Mooppankavil) യുടെയും മകന്‍ ഇമ്മാനുവലാ (Immanuval) ണ് മരിച്ചത്. സ്‌കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാന്‍ ഓടിയെത്തിയപ്പോഴായിരുന്നു അപകടം.

ജിനോ ജോസിന്റെയും അനിതയുടെയും ഇളയമകന്‍ ആണ് ഇമ്മാനുവല്‍. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. വീടിനു മുന്നില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ഇമ്മാനുവലിന്റെ ഇരട്ടസഹോദരി എറിക്ക സ്‌കൂളില്‍നിന്ന് വരുന്നതുകണ്ട് സ്‌കൂള്‍ ബസ്സിന് അടുത്തേക്ക് ഇമ്മാനുവല്‍ ഓടുകയായിരുന്നു. എന്നാല്‍ കുട്ടി വന്നതറിയാതെ ബസ് മുന്നോട്ടെടുക്കുകയും ചെയ്തു.

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി കുട്ടിക്ക് ഗുരുതരമായി പരിക്ക് പറ്റി. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടിസം ബാധിതനാണ് ഇമ്മാനുവല്‍.

See also  കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസിൽ 'കൂടോത്ര' ബാഗ്; ഭയന്ന് യാത്രക്കാർ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article