കണ്ണൂര്‍ (Cannoor) : കണ്ണൂർ പാപ്പിനിശേരിയില്‍ എമ്പുരാന്റെ വ്യാജപതിപ്പ് പിടികൂടി. (A fake copy of Empuraan was seized in Pappinissery, Kannur.) തമ്പുരു കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാജപതിപ്പ് പിടികൂടിയത്. സ്ഥാപനത്തിലെ ജീവനക്കാരിയായ രേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി പൊലീസ് കമ്മിഷണർ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പെന്‍ഡ്രൈവുമായി എത്തുന്നവര്‍ക്ക് എമ്പുരാന്റെ വ്യാജപതിപ്പ് പകര്‍ത്തി നല്‍കുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. 15 രൂപയാണ് ഇടപാടിന് ഈടാക്കിയിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജപതിപ്പ് കണ്ടെത്തിയത്.
ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. പാപ്പിനിശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഇന്റർനെറ്റ്, പ്രിന്റിങ്, ലാമിനേഷൻ, ഫോട്ടോസ്റ്റാറ്റ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണിത്. എമ്പുരാന്റെ വ്യാജപതിപ്പ് റിലീസായതിന് പിന്നാലെ പ്രചരിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെലഗ്രാമിലും വ്യാജപതിപ്പ് ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, എമ്പുരാന്റെ റി എഡിറ്റ് പതിപ്പുകളുടെ പ്രദര്‍ശനം ഇന്ന് മുതല്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ പുതിയ പതിപ്പുകള്‍ തിയേറ്ററിലെത്തി. 24 സീനുകള്‍ വെട്ടി. 2.08 മിനിറ്റ് ദൈര്‍ഘ്യം കുറഞ്ഞു. വില്ലന്റെ പേരിലടക്കം മാറ്റം വരുത്തി. നന്ദി കാര്‍ഡില്‍ നിന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി.

എമ്പുരാനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കച്ചവടത്തിനുള്ള ഡ്രാമയാണെന്നും, ആളുകളെ പിരികയറ്റി പണം സമ്പാദിക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, മോഹന്‍ലാലിന് സിനിമയെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന വാദങ്ങള്‍ തള്ളി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന് സിനിമയുടെ കഥ അറിയാമെന്ന് അദ്ദേഹം വിശദീകരിച്ചു. മോഹന്‍ലാല്‍ റിലീസിന് മുമ്പ് സിനിമ കണ്ടിട്ടില്ലെന്ന മേജര്‍ രവിയുടെ വാദമാണ് ആന്റണി തള്ളിയത്.