കേരളവുമായുള്ള ആത്മബന്ധം ജീവിതാവസാനം വരെ; എസ് എഫ് ഐ ക്കാർ ടാറ്റാ പറഞ്ഞു പിരിഞ്ഞു…

Written by Web Desk1

Published on:

തിരുവനന്തപുരം ( Thiruvananthapuram) ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു. മലയാളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ അദ്ദേഹം കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കുമെന്ന് വ്യക്തമാക്കി. ഗവര്‍ണറുടെ കാലാവധി തീര്‍ന്നു. പക്ഷേ ബന്ധം തുടരും.

കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും. കേരള ജീവിതത്തിന്റെ എറ്റവും സുന്ദരമായ ഓര്‍മ്മകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെയെല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലതു വരട്ടെ – ഗവര്‍ണര്‍ മലയാളത്തില്‍ പറഞ്ഞു.

ഔദ്യോഗിക യാത്ര അയപ്പ് ഇല്ലാത്തത് ദുഃഖാചരണമായതിനാലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍വകലാശാല വിഷയത്തില്‍ ഒഴികെ സര്‍ക്കാരുമായി ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിനും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. തന്റെ പ്രവര്‍ത്തന രീതി മറ്റൊരാളുമയി താരതമ്യപ്പെടുത്തേണ്ടതില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണമായതിനാലാണ് ഔദ്യോഗിക യാത്രയയപ്പ് ഇല്ലാത്തത്. എന്നാൽ, അനൗപചാരികമായി മുഖ്യമന്തിയോ മന്ത്രിമാരോ എത്താത്തതിനെക്കുറിച്ച് ഈ സമയത്ത് ഒന്നും പറയുന്നില്ലെന്നും നല്ല വാക്കുകള്‍ പറഞ്ഞ് യാത്രയാവുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജ്ഭവനിൽ നിന്ന് കാറിൽ പോകുന്നതിനിടെ ഗവര്‍ണര്‍ക്ക് എസ്എഫ്ഐക്കാര്‍ ടാറ്റാ കാണിച്ചു. പേട്ടയിൽ വെച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കുനേരെ ടാറ്റ പറഞ്ഞത്.

See also  മുഖ്യമന്ത്രിയുടെ വിരുന്നിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല

Related News

Related News

Leave a Comment