Wednesday, April 2, 2025

മദ്യപിച്ച് വാഹനമോടിച്ച ആംബുലൻസ് ജീവനക്കാർക്കെതിരെ കേസ്

Must read

- Advertisement -

തൃശൂർ (Thrissur): മദ്യപിച്ച് വാഹനമോടിച്ച ആംബുലൻസ് ജീവനക്കാർക്കെതിരെ അതിരപ്പിള്ളി പൊലീസ് (Athirapilli Police)കേസെടുത്തു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി (Thrissur Medical College Hospital) യിലെ ജീവനക്കാർക്കെതിരെയാണ് കേസ്. വാഹനം ഓടിച്ചിരുന്ന പറപ്പൂക്കര മഠത്തിൽവീട്ടിൽ സുരേഷ് (52), മുളയം പുത്തൻപുരയിൽ സിജോൻ (48), വെളപ്പായ കുണ്ടോളി വീട്ടിൽ രാജേഷ് (52) എന്നിവരാണ് പ്രതികൾ.

അതിരപ്പിള്ളി പെരിങ്ങൽകുത്തിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഇന്നലെ ഡിസ്ചാർജായ രോഗിയെ ഊരിലാക്കാൻ പോയ സമയത്താണ് ഇവർ മദ്യപിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്നവർ പൊലീസി​നെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനം നിർത്തി പരിശോധിക്കുകയും ഇവർ മദ്യപിച്ചതായും മനസ്സിലാക്കി.

ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നത്. . മൂന്ന് ആംബുലൻസ് ജീവനക്കാർക്കെതിരെയും നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്. മൂന്ന് പേരെയും സർവീസിൽനിന്ന് മാറ്റിനിർത്താനാണ് ആശുപത്രി സൂപ്രണ്ടിന്റെ ശിപാർശ.

See also  `ഞാൻ ചെയ്തതെല്ലാം ദൈവത്തിനറിയാം, പണത്തിന് വേണ്ടിയല്ല': അർജുൻ വിവാദത്തിൽ ഈശ്വർ മൽപെ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article