തിരുവനന്തപുരം (Thiruvananthapuram) : കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ 62 കാരി മരിച്ചു. പേയാട് സ്വദേശി ഗീതയാണ് മരിച്ചത്. (A 62-year-old woman died in front of the Secretariat after being hit by a KSRTC bus. The deceased has been identified as Geetha, a native of Peyadu.) ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. രാവിലെ പത്തേകാലോടെയാണ് സംഭവം.
ഭര്‍ത്താവ് പ്രദീപിനൊപ്പം ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ ബസ്സിറങ്ങിയതായിരുന്നു ഗീത. അതേ ബസ്സിന്റെ മുന്നിലൂടെ ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
ഉടന്‍ തന്നെ പൊലീസ് നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ശ്രദ്ധിക്കാതെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്.