പതിമൂന്നുകാരിയെ പീഡിപ്പിച്ച 43-കാരിക്ക് 42 വർഷം കഠിനതടവ്…

Written by Web Desk1

Published on:

കോട്ടയം (Kottayam) : പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ സ്ത്രീക്ക് 42 വർഷം കഠിനതടവ്. 10 വർഷം മുൻപു നടന്ന സംഭവത്തിൽ ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി.വർഗീസാ (Idukki Painav Fast Track Court Judge TG Varghese) ണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കൊന്നത്തടി കണ്ണാടിപ്പാറ ഇരുണ്ടതൂക്കിൽ മിനി (1st Defendant Konnthadi Kandypara Gamathookil Min) ക്കാണ് (43) രണ്ട് കേസുകളിലായി 42 വർഷം കഠിനതടവും 11,000 രൂപ പിഴയും വിധിച്ചത്.

കേസിലെ മറ്റു പ്രതികളും സഹോദരങ്ങളുമായ അറക്കുളം കോഴിപ്പള്ളി ചീനിമുട്ടിൽ വിനോദ് (39), മനോജ് (38) എന്നിവർ 11 വർഷം കഠിനതടവും 6000 രൂപ വീതം പിഴയും ഒടുക്കണം.

കേസിലെ മറ്റൊരു പ്രതിയായ ശിവൻകുട്ടിയെ (70) മൂന്നു വർഷം കഠിനതടവിന് ഒരാഴ്ച മുൻപ് കോടതി ശിക്ഷിച്ചിരുന്നു. പെൺകുട്ടിയെ മറ്റൊരു സ്ഥലത്തുവച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് (Special Public Prosecutor Shijomon Joseph) ഹാജരായി.

See also  പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിക്ക് മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കേസെടുത്ത് പൊലീസ്

Related News

Related News

Leave a Comment