Saturday, April 5, 2025

പിറന്നാൾ സമ്മാനമായ ബൈക്ക് വാങ്ങാനെത്തിയ 23കാരൻ ടെസ്റ്റ് ഡ്രൈവിനിടെ മരിച്ചു

Must read

- Advertisement -

കൊച്ചി (Kochi) : അമ്മയെ ബൈക്ക് ഷോറൂ(Bike showroom)മിൽ നിർത്തി ടെസ്റ്റ് ഡ്രൈവി (Test drive)ന് പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (Nidin Nathan at Kannathara house near Varapuzha Muttinakam, 23) ആണ് കടവന്ത്ര എളംകുളത്തുണ്ടായ അപകടത്തിൽ മരിച്ചത്..

ഈ മാസം 15ന് നിധിന്റെ പിറന്നാളാണ്. പിറന്നാൾ സമ്മാന (Birthday gift)മായി പുതിയ ബൈക്ക് വാങ്ങാനാണ് അമ്മയും മകനും കൂടി കടവന്ത്രയിലുള്ള ബൈക്ക് ഷോറൂമി (Bike showroom in Kadavantra) ൽ ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ എത്തിയത്. തുടർന്ന് അമ്മയെ ഷോറൂമിൽ നിർത്തി നിധിൻ നാഥൻ ബൈക്ക് ടെസ്റ്റ് ഡ്രൈവിനായി പോകുകയായിരുന്നു.

എളംകുളം ഭാഗത്തെത്തി യൂ ടേൺ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അഞ്ച് മിനിട്ടിലേറെ നേരെ റോഡിൽ കിടന്ന നിധിൻ നാഥനെ അതുവഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് വൈറ്റിലയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നിധിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.കളമശേരി സ്കോഡ ഷോറൂമിൽ മെക്കാനിക്കാണ് നിധിൻ നാഥൻ. അച്ഛൻ – കാശിനാഥ് ദുരൈ, അമ്മ – ഷൈനി, സഹോദരി – നിഖിന.

See also  തൃശൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article