Monday, March 31, 2025

പ്രണയം നിരസിച്ച 20കാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; യുവാവ് ഓടി രക്ഷപ്പെട്ടു

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : നേമത്ത് പ്രണയം നിരസിച്ചതിനെ തുടർന്ന് ഇരുപതുകാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചശേഷം പ്രാവച്ചമ്പലം അരിക്കടമുക്ക് സ്വദേശിയായ യുവാവ് (A young man from Pravachambalam Arikadamuk) ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 7 മണിയോടെ പ്രാവച്ചമ്പലം കോൺവന്റ് റോഡിലാണ് സംഭവം. ഡിഗ്രി വിദ്യാർ‌ഥിയാണ് പെൺകുട്ടി. ക്ലാസ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി.

സമീപത്തുണ്ടായിരുന്ന നാട്ടുകാർ സംഭവം കാണുകയും യുവാവിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. ഇരുവരും നേരത്തെ സൗഹൃദത്തിലായിരുന്നതായി പറയുന്നു. പെൺകുട്ടിയെ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

See also  ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സ്റ്റേഷനില്‍…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article