തിരുവനന്തപുരം : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് പ്രമുഖപാര്‍ട്ടികളില്‍ നിന്നും മത്സരിച്ച 9 വനിതകള്‍ക്കും തോല്‍വി. ടീച്ചറമ്മയെന്ന പേരില്‍ കേരളീയര്‍ നെഞ്ചേറ്റിയ സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മട്ടന്നൂര്‍ എം.എല്‍.എയും വടകരയില്‍ ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്ക് തോല്‍ക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജയക്കും വന്‍പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
ആലത്തൂരില്‍ കോണ്‍ഗ്രസിലെ രമ്യാഹരിദാസ് മന്ത്രി കെ.രാധാകൃഷ്ണനോട് പരാജയപ്പെട്ടു. ആലപ്പുഴയിലെ ഇടതുകോട്ടകളില്‍ വിളളല്‍ വീഴ്ത്തീയാണ് ശോഭാ സുരേന്ദ്രന്‍ തോറ്റത്. എറണാകുളത്ത് എല്‍ഡിഎഫ് കെജെ ഷൈനെ ഇറക്കിയുളള പരീക്ഷണവും വിജയിച്ചില്ല. ബിജെപിയുടെ സ്ഥാനാര്‍ത്ഥികളായ നിവേദിത സുബ്രഹ്‌മണ്യന്‍ (പൊന്നാനി), എം.എല്‍. അശ്വിനി (കാസര്‍കോട്), ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍ എന്നിവരും തെരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കാതെ തോല്‍ക്കുകയായിരുന്നു.