Sunday, October 19, 2025

പുന്നമടക്കായലില്‍ ഇന്ന് 71-)മത് നെഹ്‌റു ട്രോഫി വള്ളംകളി…

ച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. ഓളപ്പരപ്പിലെ ജലരാജാവ് ആരെന്നറിയാനുള്ള ആകാംഷയിലാണ് വള്ളംകളി പ്രേമികള്‍ .

Must read

ആലപ്പുഴ (Alappuzha) : പുന്നമടക്കായലില്‍ 71 -)മത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ചുണ്ടന്‍ അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. (The 71st Nehru Trophy Boat Race will be held today in Punnamada Lake. 75 boats in nine categories, including the Chundan, will participate in the race.) ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. ഓളപ്പരപ്പിലെ ജലരാജാവ് ആരെന്നറിയാനുള്ള ആകാംഷയിലാണ് വള്ളംകളി പ്രേമികള്‍ .

ചുണ്ടന്‍ വള്ളങ്ങള്‍ ആദ്യ തുഴയെറിയാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. അവസാനവട്ട ഒരുക്കത്തിലാണ് ആലപ്പുഴ . ആരാകും ഈ വര്‍ഷത്തെ ജലരാജാവ് എന്നതില്‍ ആരാധകര്‍ക്കിടയിലും ആവേശ പോരാണ് നടക്കുന്നത്. നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍ പുതിയ അവകാശികള്‍ ഉണ്ടാവുമോ എന്നതിലും ആകാംക്ഷ ഉയരുകയാണ്. നാലുമണിക്കാണ് ഫൈനല്‍. കാലോചിതമായി പരിഷ്‌കരിച്ച പെരുമാറ്റച്ചട്ടങ്ങളോടെയാണ് ഇക്കുറി നെഹ്‌റുട്രോഫി ജലമേള. മത്സരവള്ളങ്ങളുടെ ഫിനിഷിഗ് ടൈം മൈക്രോസെക്കന്‍ഡ് വരെയായി നിജപ്പെടുത്തിയിട്ടുണ്ട് .

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും, കാരിച്ചാലും ആണ് കഴിഞ്ഞതവണ നെഹ്‌റു ട്രോഫി കിരീടം ഉയര്‍ത്തിയത്. മൂന്നു ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിച്ചതാണ് കണക്ക് കൂട്ടല്‍. പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശത്തിരയിളക്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article