- Advertisement -
പരാതികള്‍ക്കൊടുവില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം.ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. (KN Balagopal) സിവില്‍ സപ്ലൈസ് വകുപ്പിന് ഇത്തവണത്തെ ബഡ്ജറ്റില്‍ പണം കുറഞ്ഞിട്ടില്ലെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്ലാന്‍, നോണ്‍ പ്ലാന്‍ ഇനങ്ങള്‍ ചേര്‍ത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 1930എന്നത് 2000 കോടി ആക്കി നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ എത്തിക്കുമെന്നും അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയിന്മേലുള്ള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.