അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള (5th International Women’s Film Festival ) ഫെബ്രുവരി 10 മുതൽ 13 വരെ എറണാകുളത്ത് നടക്കും. സവിത, സംഗീത തിയേറ്ററുകളിലായാണ് മേള നടക്കുക. മേളയ്ക്കായുള്ള സംഘാടക സമിതി രൂപീകരിച്ചു.
ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ (Online Delegate Registration) ഫെബ്രുവരി അഞ്ച് തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കും. https://registration.iffk.in/ എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താം. പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 236 രൂപയുമാണ് ഡെലിഗേറ്റ് ഫീ (Delegate Fee). 28ാമത് ഐഎഫ്എഫ്കെയില്‍ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നാലു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 31 സിനിമകള്‍ ആണ് പ്രദർശിപ്പിക്കുക.
എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ (Ernakulam Govt. In the guest house) ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നടിയും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ കുക്കു പരമേശ്വരന്‍ (Kuku Parameswaran) അധ്യക്ഷത വഹിച്ച യോഗത്തിൽ അക്കാദമി സെക്രട്ടറി സി അജോയ് (Academy Secretary C Ajoy) സംഘാടക സമിതി പാനല്‍ (Organizing Committee Panel) അവതരിപ്പിച്ചു. മേളയുടെ ലോഗോ (Logo) മേയര്‍ ആകാശവാണി മുൻ അനൗൺസർ തെന്നലിന് (Mayor Akashvani ex-announcer Thennal) നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി (Shibu Chakravarthy), സംവിധായകരായ സോഹന്‍ സീനുലാല്‍ (Sohan സൈനുലാൽ), സലാം ബാപ്പു (Salam Bappu ), ഷാജി അസീസ് (Shaji Aseez), അഭിനേതാക്കളായ ഇര്‍ഷാദ്, ദിവ്യ ഗോപിനാഥ്, ഫിലിം സൊസൈറ്റി പ്രവര്‍ത്തക ജ്യോതി നാരായണന്‍, ദീപ ജോസഫ്, നിഖില പി സോമന്‍, അയിഷ സലീം, എം സുല്‍ഫത്ത്, കുസുമം ജോസഫ്, അക്കാദമി ഭരണസമിതി അംഗങ്ങളായ പ്രകാശ് ശ്രീധര്‍, മമ്മി സെഞ്ച്വറി, കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍നാഥ്, ഷാജി ജോസഫ്, പി ആര്‍ റനീഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നാലാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയ്ക്ക് വേദിയായത് ആലപ്പുഴയായിരുന്നു.