Saturday, February 22, 2025

ഇന്‍വെസ്റ്റ് കേരളയില്‍ വമ്പന്‍ പ്രഖ്യാപനവുമായി ഷറഫ് ഗ്രൂപ്പ്;കേരളത്തില്‍ 5000 കോടിയുടെ നിക്ഷേപം നടത്തും

Must read

കൊച്ചി: ആഗോള നിക്ഷേപക ഉച്ചകോടിയുടെ സമാപന ദിനത്തില്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് കേരളത്തില്‍ 5000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ലോജിസ്റ്റിക്‌സ് മേഖലയില്‍ നടത്തുമെന്നാണ് പ്രഖ്യാപനം.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഗ്രൂപ്പ് കമ്പനികളിലൊന്നാണ് ഷറഫ് ഗ്രൂപ്പ്. കമ്പനി വൈസ് ചെയര്‍മാന്‍ ഹിസ് എക്‌സലന്‍സി റിട്ട. ജനറല്‍ ഷറഫുദ്ദീന്‍ ഷറഫ് മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യമറിയിച്ചത്. ‘ഇന്ത്യയിലെ പ്രധാന ഏഴ് സിറ്റികളില്‍ ഷറഫ് ഗ്രൂപ്പിന് വ്യവസായങ്ങളുണ്ട്. കേരളത്തിലെ രണ്ട് സ്ഥലങ്ങളില്‍ 5000 കോടിയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്’- വൈസ് ചെയര്‍മാന്‍ പറഞ്ഞു.

ആകര്‍ഷകമായ രീതിയില്‍ സംഘടിപ്പിച്ച് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വലിയ വിജയമാക്കിയ സര്‍ക്കാരിനെയും മന്ത്രിയെയും അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് 30,000 കോടിയുടെ നിക്ഷേപം നടത്തുമെന്നും അദാനി പോര്‍ട്സ് എംഡി കരണ്‍ അദാനിയും പറഞ്ഞിരുന്നു. 5000 കോടി രൂപയാണ് ഇതുവരെ വിഴിഞ്ഞത്ത് നിക്ഷേപിച്ചിട്ടുള്ളത്. ഇത് കൂടാതെ 20,000 കോടി രൂപയുടെ നിക്ഷേപം കൂടി വിഴിഞ്ഞത്ത് നടത്തുമെന്നും പറഞ്ഞു. കൊച്ചിയില്‍ ലോജിസ്റ്റിക്, ഇ കൊമേഴ്സ് ഹബ്ബ് സ്ഥാപിക്കും. സിമന്റ് ഉല്‍പ്പാദനമേഖലയിലും നിക്ഷേപം വാഗ്ദാനം ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ അടുത്തഘട്ട വിപുലീകരണത്തിന് 5500 കോടി രൂപ ചെലവഴിക്കും. വികസനരംഗത്ത് അടയാളപ്പെടുത്താവുന്ന മാറ്റങ്ങളാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സാധ്യമാക്കിയത്. മികച്ച വ്യവസായ സൗഹൃദാന്തരീക്ഷവും സ്റ്റാര്‍ട്ടപ് ആവാസവ്യവസ്ഥയും കേരളത്തെ മുന്നിലെത്തിച്ചു. മാത്രമല്ല മാനവവിഭവശേഷി വികസനത്തിലും കേരളം മാതൃകയാണെന്നും കരണ്‍ അദാനി പറഞ്ഞു.

See also  ചെക്ക് ഡാം കാണാനെത്തിയ ടൂറിസ്റ്റുകൾ തമ്മിൽ തർക്കം, തടയാൻ ശ്രമിച്ച ആദിവാസി യുവാവിനോട് ക്രൂരത, കാറിൽ റോഡിലൂടെ വലിച്ചിഴച്ചു
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article