തിരുവനന്തപുരം (Thiruvananthapuram) : ശബരിമല തീർത്ഥാടകർക്കും ദിവസ വേതനക്കാർ ഉൾപ്പെടെയുള്ള എല്ലാജീവനക്കാർക്കും ദേവസ്വം ബോർഡിന്റെ അപകട ഇൻഷുറൻസ്. അപകടത്തിൽ മരണം സംഭവിച്ചാൽ അഞ്ചുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും.
പരിക്കേറ്റവർക്ക് ചികിത്സച്ചെലവ് നൽകുന്നതിൽ ചർച്ചകൾ നടക്കുന്നതേയുള്ളൂ. ഒരു വർഷത്തെ കാലാവധിയിലാണ് ഇൻഷുറൻസ് പരിരക്ഷ. ഇതിനുള്ള പ്രീമിയം തുക തിരുവിതാംകൂർ ദേവസ്വംബോർഡ് വഹിക്കും.
ശബരിമലക്ഷേത്രം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയ്ക്കുപുറമേ ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ എവിടെയുമുണ്ടാകുന്ന അപകടത്തിനാണ് തീർഥാടകർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്. ശബരിമലയിൽ ജോലിക്കെത്തുന്ന താത്കാലിക ജീവനക്കാർക്കും ഇതേ ജില്ലകളിലുണ്ടാകുന്ന അപകടമരണത്തിനാണ് ആനുകൂല്യം.