പൊറോട്ട അമിതമായി കഴിച്ച് 5 പശുക്കൾ ചത്തു

Written by Web Desk1

Published on:

കൊല്ലം (Quilon) : കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ അഞ്ച് പശുകളാണ് പൊറോട്ട അമിതമായി കഴിച്ച്‌ ചത്തത്. കഴിഞ്ഞ ദിവസം തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ പശുക്കൾ കുഴഞ്ഞുവീണ് തുടങ്ങുകയായിരുന്നു.

ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഓഫീസർ സോ ഡി ഷെെൻകുമാറിൻ്റെ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാരായ ജി മനോജ്, കെ മാലിനി, എംജെ സേതു ലക്ഷ്മി എന്നിവരടങ്ങിയ എമർജൻസി റസ്പോൺസ് ടീമെത്തി അവശനിലയിലായ കന്നുകാലികൾക്ക് ചികിത്സ നൽകി. ചത്ത പശുക്കളുടെ പോസ്റ്റ്‌മോർട്ടവും നടത്തി. വയറിൽ കമ്പനമുണ്ടായതാണ് മരണകാരണമെന്ന് ജില്ല വെറ്ററിനറി കേന്ദ്രം ഡോക്ടർമാർ‌ പറഞ്ഞു.

സംഭവത്തില്‍ മന്ത്രി ജെ ചിഞ്ചുറാണി ഹസ്ബുള്ളയുടെ ഫാം സന്ദർശിച്ചു. പശുക്കളുടെ തീറ്റയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്ന് മന്ത്രി പറഞ്ഞു.പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

See also  വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർ ഹാജരായില്ല; മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർ ശത്തിൽ കടുത്ത നിലപാടുമായി ഗവർണ്ണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കും

Related News

Related News

Leave a Comment