നിര്‍ണ്ണായക നീക്കവുമായി ഇഡി; സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി

Written by Taniniram

Published on:

തൃശൂര്‍ ജില്ലയില്‍ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരില്‍ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി സിപിഎമ്മിന് 25 അക്കൗണ്ടുകളുണ്ടെന്ന് ഇഡി

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊഴുക്കുന്നതിനിടെ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. സിപിഎമ്മിന്റെയും പാര്‍ട്ടി നേതാക്കളുടെയും 5 രഹസ്യ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ധനമന്ത്രാലയത്തിനും ആര്‍ബിഐക്കും ഈ വിവരങ്ങള്‍ ഇ.ഡി കൈമാറിയിട്ടുണ്ട്. സഹകരണ നിയമങ്ങള്‍ ലംഘിച്ചാണ് അക്കൗണ്ട് തുറന്നതെന്നാണു കണ്ടെത്തല്‍.

പാര്‍ട്ടി ഓഫീസിനായി സ്ഥലം വാങ്ങുന്നതിനും പാര്‍ട്ടി ഫണ്ട്, ലെവി തുടങ്ങിയവ ശേഖരിക്കുന്നതിനുമായാണ് ഇ അക്കൗണ്ടുകള്‍ ഉപയോഗിച്ചതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. സൊസൈറ്റിയില്‍ അംഗത്വമൊന്നും നേടാതെയാണ് ഈ അക്കൗണ്ടുകള്‍ തുറന്നിരിക്കുന്നത്. കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടും ബാങ്കിന്റെ ബൈലോകളും ലംഘിച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കത്തില്‍ ഇഡിയുടെ വെളിപ്പെടുത്തുന്നു.

ഇതെല്ലാം പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ തീരുമാനം എടുക്കണമെന്നതാണ് ഇഡിയുടെ ആവശ്യം. കരുവന്നൂരില്‍ ഇഡി നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയാണ് ഇത്. രഹസ്യ അക്കൗണ്ടുകള്‍ ഓഡിറ്റിംഗില്‍ നിന്നും മറച്ചു വച്ചുവെന്നും ഇഡി ആരോപിക്കുന്നു.

തൃശൂര്‍ ജില്ലയില്‍ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരില്‍ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി സിപിഎമ്മിന് 25 അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡി പറയുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് പ്രകാരം, ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പാര്‍ട്ടിയുടെ ജില്ലാതല നേതാക്കളുടെ നിര്‍ദേശമനുസരിച്ച്, പാവപ്പെട്ടവരുടെ പേരില്‍ അവരറിയാതെ വായ്പകള്‍ അനുവദിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്നും ഇ.ഡി ആരോപിക്കുന്നു.

See also  ജോലി ചെയ്യുന്നതിനിടെ മലപ്പുറത്ത് യുവാവിന് സൂര്യാഘാതമേറ്റു

Related News

Related News

Leave a Comment