Friday, April 4, 2025

ഒന്നാംക്ലാസ്സുകാരിയെ പീഡിപ്പിച്ച് 34 കാരന്‍, കഠിനതടവ് ശിക്ഷ…

Must read

- Advertisement -

തൃശൂര്‍ (Thrissur): ഒന്നാംക്ലാസ്സുകാരിയെ പീഡിപ്പിച്ച 34കാരന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറത്താണ് സംഭവം. അയരൂര്‍ ആലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (Muhammad Shafi at Ayarur Alungal House) യെ (34) ആണ് കോടതി ശിക്ഷിച്ചത്.

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ്. ലിഷ (Kunnamkulam Fast Track Court Judge S. Lisha) യാണ് ശിക്ഷ വിധിച്ചത്. 2011 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ ഷാഫി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനാല്‍ കുട്ടി ഒന്നും ആരോടും പറഞ്ഞില്ല. പനിയും തലവേദനയും മാനസിക ബുദ്ധിമുട്ടുകളും തുടങ്ങിയതിനെ തുടര്‍ന്ന് കുട്ടിയെ പല ഡോക്ടര്‍മാരെ കാണിച്ച് ചികിത്സിക്കുകയായിരുന്നു മാതാപിതാക്കള്‍.

പിന്നീട് ഇരിങ്ങാലക്കുടയില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി ഉണ്ടായ സംഭവം വെളിപ്പെടുത്തിയത്.

See also  മഹാരാജാസ് കോളേജില്‍ അനിശ്ചിതകാല സമരം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article