Wednesday, April 2, 2025

32 കാരിയെ സ്കൂട്ടർ തടഞ്ഞുനിർത്തി ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു…

Must read

- Advertisement -

ചേർത്തല (Cherthala): സ്കൂട്ടറിലെത്തിയ ഭാര്യയെ തടഞ്ഞുനിർത്തി പെട്രോൾ (Petrol) ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. ചേർത്തല താലൂക്ക് ആശുപത്രിക്കു (Cherthala Taluk Hospital) സമീപത്തു വച്ചാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കടക്കരപ്പള്ളി വലിയവീട്ടിൽ ആരതി (Aarti in Katakrapalli Valiya Veetil )യെ (32) ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. ഭർത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റിട്ടുണ്ട്.

ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ ഭർത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. സ്കൂട്ടറിലെത്തിയ ആരതിയെ വഴിയിൽവച്ച് തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

See also  കുവൈറ്റിലെ മെഹബൂലയിൽ വീണ്ടും തീപിടിത്തം ….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article