- Advertisement -
സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് കൈമാറിയിട്ടും അനുബന്ധ രേഖ കൈമാറാന്‍ വൈകിയ സംഭവത്തില്‍ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍. അനുബന്ധ രേഖകള്‍ കൈമാറാന്‍ വൈകിയ ആഭ്യന്തര വകുപ്പിലെ മൂന്ന് വനിതാ ഉദ്യോഗസ്ഥര്‍ക്കാണ് സസ്പെന്‍ഷന്‍. ആഭ്യന്തര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷന്‍ ഓഫീസര്‍ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവര്‍ക്കാണ് സസ്പെഷന്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആഭ്യന്തര വകുപ്പില്‍ എം സെക്ഷനിലെ ഇവര്‍ക്കെതിരെ നടപടിയെടുത്തത്. ആഭ്യന്തര സെക്രട്ടറിയ്ക്ക് ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്‌പെന്‍ഷന്‍. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.