Friday, April 4, 2025

രണ്ടാം ക്ലാസ്സുകാരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച കുടുക്കപ്പണം നൽകി…

Must read

- Advertisement -

വയനാട് (Wayanad) : നാടിനെ നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവർക്ക് കുഞ്ഞു സഹായവുമായി രണ്ടാം ക്ലാസുകാരൻ. സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. മലപ്പുറം തേഞ്ഞിപ്പാലം നിരോൽപാലം ഒമ്പതാം വാർഡിലെ കോഴിതൊടിയിൽ ഹനീഫ സൈഫുന്നീസ ദമ്പതികളുടെ മകനായ നഹ്യാൻ എന്ന ഏഴ് വയസ്സുകാരൻ എഎംഎൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മാതൃകയായത്.

ചാനൽ വാർത്തകളിൽ ഉരുൾപൊട്ടൽ പ്രദേശങ്ങളിലെ അനുഭവങ്ങൾ കണ്ടാണ് സമ്പാദ്യം മുഴുവൻ നൽകണമെന്ന് കുട്ടി രക്ഷിതാക്കളോട് ആവശ്യപ്പെട്ടത്. മകൻ ഇത്തരത്തിൽ ഒരു ആവശ്യം പറഞ്ഞപ്പോൾ മാതാവും പിതാവും അത് സന്തോഷത്തോടെ സമ്മതിക്കുകയും മകന് പുതിയ സൈക്കിൾ വാങ്ങി നൽകാമെന്ന് ഉറപ്പ് കൊടുക്കുയും ചെയ്തു. തുടർന്ന് കുടുക്ക പൊട്ടിച്ച ശേഷം അതിൽ ശേഖരിച്ചിരുന്ന 3140 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു.

See also  ഈ മാസം 12 ന് ശബരി കെ - റൈസ് വിതരണം ആരംഭിക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article