Monday, August 11, 2025

കോതമംഗലത്ത് ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യ, ആൺസുഹൃത്തിന്റെ പീഡനമെന്ന് പരാതി

Must read

- Advertisement -

എറണാകുളം (Eranakulam) : ഇരുപത്തി മൂന്നുകാരി കോതമംഗലത്ത് ആത്മഹത്യ ചെയ്ത സംഭവം ആൺസുഹൃത്തിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നെന്ന് പരാതി. (A 23-year-old woman in Kothamangalam committed suicide after being harassed by her boyfriend and family, a complaint has been filed.) ആൺസുഹൃത്തിന്റെ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനായ റമീസിനെതിരെയാണ് പരാതി. റമീസിനെതിരെ കേസ് എടുക്കും എന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് ടിടിസി വിദ്യാർത്ഥിയായ സോന ഏൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സോനയും റമീസും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇത് വീട്ടുകാര്‍‌ക്കും അറിയാമായിരുന്നു.

വിവാഹത്തിന് മുൻപ് സോനയെ റമീസ് വീട്ടിൽ കൊണ്ടുപോയെന്നും അവിടെ വെച്ച് ഉപദ്രവിച്ചെന്നും മതം മാറാൻ നിര്‍ബന്ധിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. സോനയുടെ മരണത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. സോനയുടെ കുടുംബത്തിന്‍റെയും കൂടെ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്. കോതമംഗലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

See also  റോഡ‍് മുറിച്ചുകടക്കവെ 2.43 ലക്ഷം രൂപ വീണുകിട്ടി…. പിന്നെ സംഭവിച്ചത്?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article