- Advertisement -
മുംബൈ (Mumbai) : മുംബൈ താനെയ്ക്ക് സമീപം മുംബ്രയില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. (A 10-year-old girl was raped and murdered in Mumbra near Thane, Mumbai.) തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരനായ 19കാരനായ പ്രതി ആസിഫ് മൻസൂരിയെ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സ്കൂൾ വിട്ടുവന്ന് കെട്ടിടത്തിന്‍റെ സമീപത്ത് കളിക്കുകയായിരുന്ന കുട്ടിയെ ചോക്ലേറ്റ് നൽകി പാർപ്പിട സമുച്ചയത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് കൃത്യം ചെയ്തത്. കുട്ടിയെ പീഡിപ്പിച്ച ശേഷം കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. മൃതദേഹം ഫ്ലാറ്റിന്‍റെ ജനാലയോട് ചേർന്നുള്ള മലിനജലം ഒഴുകുന്ന ഓവുചാലിലേക്ക് തള്ളിയിടുകയായിരുന്നു. പ്രതിയെ റിമാന്‍റു ചെയ്തു.