ഒരാഴ്ച കൊണ്ട് 19 ലക്ഷം ഭക്തര്‍ രാമക്ഷേത്രത്തിലെത്തി…..

Written by Web Desk1

Published on:

Ram temple Pran Pratishtha: അയോധ്യയില്‍ (Ayodhya) പുതുതായി ഉദ്ഘാടനം (Inauguration) ചെയ്ത രാമക്ഷേത്രം(Ram Temple) തുറന്നതുമുതല്‍ ഇതുവരെ സന്ദര്‍ശനം നടത്തിയത് ഏകദേശം 19 ലക്ഷം ഭക്തര്‍ (devotees). ജനുവരി 22 ന് നടന്ന ‘പ്രാണ പ്രതിഷ്ഠ ‘(Pran Pratishtha) ചടങ്ങിന് പിറ്റേന്നാണ് ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. അതിനുശേഷം 18.75 ലക്ഷം തീര്‍ത്ഥാടകര്‍ ശ്രീരാമ വിഗ്രഹം (ram lalla) കാണാന്‍ ക്ഷേത്രത്തിലെത്തി. ആദ്യ ദിവസം മാത്രം 5 ലക്ഷം സന്ദര്‍ശകരെത്തി. ദിനംപ്രതി ശരാശരി 2 ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.

ജനത്തിരക്ക് നിയന്ത്രിക്കാനും ഭക്തര്‍ക്ക് സുഗമമായ സന്ദര്‍ശന അനുഭവം ഉറപ്പാക്കാനും പ്രാദേശിക അധികാരികളും ക്ഷേത്ര ട്രസ്റ്റും കഠിന പരിശ്രമത്തിലാണ്. വലിയ ജനക്കൂട്ടത്തിനിടയില്‍ ക്യൂകള്‍ സുഗമമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത്, ദര്‍ശനത്തിനായി ദര്‍ശനത്തിനായി പ്രത്യേക സമയ സ്ലോട്ടുകള്‍ ക്ഷേത്ര ഭരണസമിതി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ രാവിലെയും വൈകുന്നേരവും ‘ആരതി’ സമയങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. 2024 ഡിസംബറോടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് വിവരം.

392 തൂണുകളും 44 വാതിലുകളും ഉള്‍ക്കൊള്ളുന്ന പരമ്പരാഗത നാഗര ശൈലിയിലുള്ള വാസ്തുവിദ്യയുടെ ഭംഗിയിലാണ് ക്ഷേത്ര സമുച്ചയം ഉയര്‍ന്നുനില്‍ക്കുന്നത്. എല്ലാം ഹിന്ദു ദേവതകളുടെ സങ്കീര്‍ണ്ണമായ കൊത്തുപണികളാല്‍ തൂണുകള്‍ അലങ്കരിച്ചിരിക്കുന്നു. ശ്രീകോവിലില്‍ അഞ്ച് വയസുള്ള രാമന്റെ വിഗ്രഹമുണ്ട്. ബാലക് റാം എന്ന പേരിലാണ് രാം ലല്ലയുടെ വിഗ്രഹം അറിയപ്പെടുന്നത്. കോടികള്‍ വില വരുന്ന സ്വര്‍ണവും വജ്രങ്ങളുമാണ് ഈ വിഗ്രഹം അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 15 കിലോഗ്രാം സ്വര്‍ണവും 18,000 വജ്രങ്ങളും മരതകങ്ങളും വിഗ്രഹത്തിനായി ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു തിലകം, ഒരു കിരീടം, നാല് മാലകള്‍, അരപ്പട്ട, രണ്ട് ജോഡി പാദസരം, വിജയ് മാല, രണ്ട് മോതിരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗംഭീരമായ ആഭരണങ്ങള്‍ 12 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 14 ആഭരണങ്ങളാണ് വിഗ്രഹത്തിന് മാറ്റ് കൂട്ടുന്നത്. രാം ലല്ലയ്ക്ക് ആഭരണങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതല ലഖ്നൗവിലെ ഹര്‍സഹൈമല്‍ ശ്യാംലാല്‍ ജ്വല്ലേഴ്സിനായിരുന്നു. 15 ദിവസം മുമ്പാണ് രാം മന്ദിര്‍ ട്രസ്റ്റ് ജ്വല്ലറിയുമായി ബന്ധപ്പെട്ടത് നിര്‍മാണ ചുമതല കൈമാറിയത്.

See also  എൽകെജി വിദ്യാർത്ഥിയുടെ ഫീസ് 4 ലക്ഷം രൂപ!

Related News

Related News

Leave a Comment