തിരുവനന്തപുരം (Thiruvananthapuram) : യൂട്യൂബിലെ വീഡിയോകള്‍ അടിസ്ഥാനമാക്കി ശരീരത്തിലെ അമിത വണ്ണം നിയന്ത്രിക്കാന്‍ ഭക്ഷണം നിയന്ത്രിച്ച പതിനേഴുകാരന്‍ മരിച്ചു. (A 17-year-old who restricted his diet to control his excess weight based on YouTube videos has died.) കുളച്ചലിനു സമീപം പര്‍നട്ടിവിള സ്വദേശി നാഗരാജന്റെ മകന്‍ ശക്തീശ്വര്‍ (17) ആണ് മരിച്ചത്.
പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം എഞ്ചിനീയറിങ് പഠിക്കാന്‍ കോളജില്‍ ചേരാനിരിക്കെയാണ് മരണം സംഭവിച്ചത്. തിരുച്ചിറപ്പള്ളിയിലെ കോളജില്‍ അഡ്മിഷന്‍ ശരിയായിരുന്നു. കോളജില്‍ ചേരുന്നതിന് മുന്‍പ് തടി കുറയ്ക്കാനായിരുന്നു ശ്രമം. ഇതിനായി യൂട്യൂബിലെ വീഡിയോകള്‍ നോക്കി ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷണം നിയന്ത്രിച്ചു വരികയായിരുന്നു ശക്തീശ്വര്‍ എന്നാണ് വിവരം. വിവിധ തരത്തിലുള്ള ജ്യൂസുകള്‍ മാത്രമാണ് ഈ കാലത്ത് കഴിച്ചത്. ആരോഗ്യം ക്ഷയിച്ചതോടെ കുട്ടി കഴിഞ്ഞ ആഴ്ചയോടെ രോഗബാധിതനായി. കഴിഞ്ഞ ദിവസം ശ്വാസ തടസം അനുഭവപ്പെട്ടു. മാതാപിതാക്കള്‍ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.