ഇ ഡി ഉദ്യോഗസ്ഥർ റെയ്‌ഡിന് വരുമെന്നറിഞ്ഞ ദമ്പതികൾ കടന്നുകളഞ്ഞു. 1630 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽപ്പെട്ട ഹൈറിച്ച് കമ്പനി റൈഡ് ചെയ്യാനെത്തിയതായിരുന്നു ഇ ഡി സംഘം. ഇ ഡി ഉദ്യോഗസ്ഥർ വരുമെന്നറിഞ്ഞ ദമ്പതികൾ ഇ.ഡി സംഘത്തിന്റെ സംഘത്തിന്റെ വാഹനവ്യൂഹത്തിനു മുന്നിലൂടെയാണ് കടന്നുകളഞ്ഞത്. അതിരഹസ്യമായാണ് റെയ്‌ഡ് ആസൂത്രണം ചെയ്തെങ്കിലും വിവരം ചോർന്നു.
തട്ടിപ്പിന്റെ വ്യാപ്തി 1,630 കോടി രൂപയാണെന്നു ചേര്‍പ്പ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നെങ്കിലും 100 കോടി രൂപ ഹവാല വഴി വിദേശത്തേക്കു കടത്തിയെന്ന വിവരമാണ് ഇ.ഡി അന്വേഷിക്കുന്നത്.