Friday, April 4, 2025

കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി…

Must read

- Advertisement -

തൃശൂർ: തൃശൂർ തളിക്കുളത്താണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ പതിനാറുകാരനെയാണ് കാണാതായത്. എടമുട്ടം സ്വദേശി അസ്‍ലമിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. അസ്‍ലമിനെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണ്.

ഇന്നു രാവിലെയാണ് പത്തു പേരടങ്ങുന്ന സംഘം കടലിൽ കുളിക്കാനായി തളിക്കുളത്ത് എത്തിയത്. തളിക്കുളം തമ്പാൻകടവിലാണ് ഇവർ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ സംഘത്തിലെ രണ്ടു പേർ തിരയിൽപ്പെട്ടെന്നാണു വിവരം.

ഒപ്പമുണ്ടായിരുന്നവർ ഇക്കാര്യം മത്സ്യത്തൊഴിലാളികളെ അറിയിച്ചു. ഇവർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒഴുക്കിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ഇതിനിടെ അസ്‍ലമിനെ കാണാതാവുകയായിരുന്നു. അസ്‍ലം മുങ്ങിപ്പോകുന്നത് കണ്ടെങ്കിലും രക്ഷപ്പെടുത്താനായില്ല.

See also  മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ ജോലിസ്ഥലത്തെ സമ്മർദം മൂലം കടലിൽ ചാടി മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article