Wednesday, April 9, 2025

തിരുവനന്തപുരത്ത് 14-കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : വെള്ളറട ചിമ്മണ്ടിക്കുള (Vellarada Chimandikulam) ത്തില്‍ പതിനാലുകാരന്‍ മുങ്ങി മരിച്ചു. കുന്നത്തുകാല്‍ ചാവടി പുളിയറത്തല വിജയന്‍ – കല ദമ്പതികളുടെ മകന്‍ അഭിനവാ(Kunnathukal Chavadi Puliyarthala Vijayan – Abhinava, son of art couple)ണ് മരിച്ചത്. നാലു സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയപ്പോൾ കുളത്തിന്റെ പടിയില്‍നിന്ന് കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കള്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാരെത്തിയാണ് അഭിനവിനെ പുറത്തെത്തിച്ചത്. ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാരക്കോണം പി.പി.എം.എച്ച്.എസ്സില്‍ പത്താം ക്ലാസില്‍ പരീക്ഷ എഴുതി റിസള്‍ട്ട് വരാന്‍ കാത്തിരിക്കുകയായിരുന്നു. മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

See also  പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article