ഹരിപ്പാട് സ്‌കൂളില്‍ 13 പെണ്‍കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

Written by Web Desk1

Published on:

ഹരിപ്പാട്: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റിക്‌സില്‍ പഠിക്കുന്ന 13 പെൺ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. രോഗ പ്രതിരോധ ശക്തി കുറഞ്ഞ കുട്ടികള്‍ക്കാണ് തളര്‍ച്ചയും ദേഹാസ്വസ്ഥ്യവും ഉണ്ടായെന്ന് ഇവരെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. ഇവര്‍ക്ക് ട്രിപ്പും, മറ്റ് ചികിത്സകളും നല്‍കി.

ആരോഗ്യ വകുപ്പും മുന്‍സിപ്പല്‍ ഉദ്യോഗസ്ഥരും സ്‌കൂളും ക്ലാസും പരിശോധിച്ചതില്‍ ക്ലാസിലേക്ക് വളര്‍ന്നു കിടക്കുന്ന മരച്ചില്ലയി ലുണ്ടായിരുന്ന പ്രാണികളുടെ റിയാക്ഷന്‍ ആണ് കുട്ടികള്‍ക്ക് ഉണ്ടായതെന്ന് വ്യക്തമാക്കി. രണ്ടു കുട്ടികളെ ഒബ്‌സര്‍വേഷനില്‍ കിടത്തിയെങ്കിലും ഇവരെ വൈകുന്നേരത്തോട് കൂടി വീട്ടിലേക്ക് അയച്ചു.

ബാക്കിയുള്ളവരെ പരിശോധിച്ചു ആവശ്യമായ ചികിത്സ നല്‍കി. സ്‌കുള്‍ പരിസരത്ത് വളര്‍ന്ന് നിന്ന മരക്കൊമ്പുകള്‍ അധികൃതര്‍ വെട്ടിമാറ്റി ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവും ശുദ്ധിയാക്കി.

See also  മെഡിക്കൽ കോളേജുകളിലെ ചികിത്സാ പിഴവ്; ആരോഗ്യ വകുപ്പ് മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Related News

Related News

Leave a Comment