കൊച്ചി (Kochi) : 11 മാസം പ്രായമായ കുഞ്ഞ് വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യത്താൽ മരിച്ചു. (An 11-month-old baby died of convulsions during the flight) മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദ് ആണ് മരിച്ചത്. ദോഹയിൽ നിന്ന് അമ്മയ്‌ക്കൊപ്പം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അമ്മയും കുഞ്ഞും എത്തിയത്. വിമാനത്തിനുള്ളിൽ വച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു.
വിമാനത്താവളത്തിലെത്തിയശേഷം അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ, രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. മരണ കാരണം അറിയാൻ പോസ്റ്റ്‍മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, മെഡിക്കൽ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‍മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്.