ബെംഗളൂരു (Bangluru) : കസ്റ്റംസ് ഉദ്യോഗസ്ഥ(Customs Officer) രാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ നഗ്നയാക്കി പണം തട്ടി (The young woman was stripped naked and robbed of money) യെന്ന് പരാതി. മുംബൈ കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥ (Officer in Mumbai Customs Department) രാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പ് സംഘം അഭിഭാഷകയായ യുവതിയെ വിളിക്കുന്നത്. യുവതിയുടെ കൈവശം സിംഗപ്പൂരിൽ നിന്ന് അയച്ച മയക്കുമരുന്ന് ഉണ്ടെന്ന് വിവരം കിട്ടിയെന്ന് പറഞ്ഞ തട്ടിപ്പ് സംഘം വീഡിയോ കോളിൽ ‘നാർക്കോട്ടിക്’ ടെസ്റ്റിന് വിധേയയാകാന്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
യുവതിയെ നഗ്നയാക്കി വിഡിയോ പകർത്തിയ തട്ടിപ്പ് സംഘം, യുവതിയുടെ കയ്യിൽ നിന്ന് 10 ലക്ഷം രൂപയും തട്ടിയെടുത്തു. 10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഓൺലൈനിൽ വീഡിയോ അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞ് തട്ടിപ്പുകാർ തന്നെ ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പരിഭ്രാന്തയായ യുവതി പറഞ്ഞ തുക തട്ടിപ്പ് സംഘത്തിന് അയച്ചുകൊടുക്കുകയായിരുന്നു.
ഏപ്രിൽ 5നായിരുന്നു സംഭവം. ഏഴാം തീയതി യുവതി പൊലീസിൽ പരാതി നൽകി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.