വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ?

Written by Web Desk1

Published on:

പണ്ടു മുതലേ കണി ഒരുക്കുന്നതിനു കൃത്യമായ രീതി ഉണ്ട്. ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചു വൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാൻ പാടുള്ളൂ. ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളി തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേര മുറി വയ്ക്കണം.

നാളികേര മുറിയിൽ എണ്ണ നിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയി ടങ്ങളിൽ ഉണ്ട്. സ്വർണ വർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്ക്കേണ്ടത്. ചക്ക ഗണപതിയുടെ ഇഷ്‌ട ഭക്ഷണമാ ണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യ നും കദളിപ്പഴം ഉണ്ണി കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽ ക്കണ്ണാടി വെയ്‌ ക്കാം.ഭഗവതിയുടെ സ്‌ഥാനമാണു വാൽ കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖ വും കണ്ടുണരാൻ കൂടിയാണിത്. ദൈ വത്തിനൊപ്പം സ്വത്വവും അറിയുക എ ന്നും സങ്കൽപമുണ്ട്.

ശ്രീകൃഷ്‌ണ വിഗ്രഹം ഇതിനടുത്തു വെയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.തൊട്ടടുത്തു താലത്തിൽ കോടി മുണ്ടും ഗ്രന്ഥവും നാണയ തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂ ട്ടും ഇതിനൊപ്പം വയ്‌ക്കുന്നു. നാണയ ത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനും ഒപ്പം വയ്‌ക്കണം.

ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു. പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണി കണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.

ഓട്ടു കിണ്ടിയിൽ വെള്ളം നിറച്ചു വയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആ ധാരമായ ജലം കണ്ണിൽ തൊട്ടശേഷം വേണം കണി കാണേണ്ടത്. പൂജാമുറി ഉള്ളവർക്ക് പൂജാമുറിയിൽ കണി ഒരുക്കാം. അല്ലാത്തവർക്ക് സ്വീകരണമുറിയിൽ കണി ഒരുക്കാം.

കണിയൊരുക്കാൻ വേണ്ട സാധനങ്ങൾ:-

1.നിലവിളക്ക്   
2. ഓട്ടുരുളി  
3. ഉണക്കലരി  
4. നെല്ല്  
5.നാളികേരം  
6. കണിവെള്ളരി  
7. ചക്ക 
8. മാങ്ങ
9. കദളിപ്പഴം  
10.വാൽക്കണ്ണാടി 
11.ശ്രീകൃഷ്ണവിഗ്രഹം  
12.കൊന്ന പൂവ്  
13. എള്ളെണ്ണ/വെളിച്ചെണ്ണ 
14.തിരി  
15. കോടി മുണ്ട് 
16. ഗ്രന്ഥം
17.നാണയങ്ങൾ
18.സ്വർണ്ണം  
19. കുങ്കുമം  
20. കണ്മഷി  
21. വെറ്റില  
22. അടക്ക  
23. ഓട്ടു കിണ്ടി  
24. വെള്ളം

See also  റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് റിട്ട. അധ്യാപിക മരിച്ചു

Related News

Related News

Leave a Comment