വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; പശുവിനെ കൊന്നു

Written by Web Desk1

Published on:

വയനാട് (Vayanad ): വയനാട്ടിൽ കെണിച്ചിറയിൽ (Kenichira in Wayanad) വീണ്ടും കടുവ ആക്രമണം. പുൽപ്പള്ളി 56ൽ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നു. വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. വാഴയിൽ ​ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള പശുവിന്റെ പിൻഭാ​ഗം പാതി കടുവ തിന്ന നിലയിലാണ്. പശുവിന്റെ ജഡവുമായി നാട്ടുകാർ പുൽപ്പള്ളിയിൽ. സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തുന്നു.

വന്യമൃ​ഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. ഇന്നലെ ആന ചവിട്ടിക്കൊന്ന വനംവകുപ്പ് ജീവനക്കാരൻ പോളിന്റെ മൃതദേഹം പുല്‍പ്പള്ളിയിലെത്തിച്ചു.

മൃതദേഹവുമായി നാട്ടുകാര്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. പുല്‍പ്പള്ളി ബസ് സ്റ്റാന്റിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. കുടുംബത്തിന്റെ ആവശ്യം അംഗീക്കാതെ മൃതദേഹം മാറ്റില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

See also  മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പണികിട്ടി; സസ്‌പെന്‍ഷനും പിരിച്ചുവിടലും

Related News

Related News

Leave a Comment